കൊക്കകോളയുടെ ചേരുവകള്‍

ലോകത്തെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന കൊക്കകോളയുടെ ചേരുവകള്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു വെബ്‌സൈറ്റ് രംഗത്ത്.

125 വര്‍ഷമായി രഹസ്യമായതുടരുന്ന ജനപ്രിയ ശീതളപാനീയത്തിന്റെ ചേരുവകള്‍ കമ്പനിയുടെ അതാത് കാലത്തെ ഉടമകള്‍ക്ക് മാത്രമാണ് അറിയാമായിരുന്നത്. അതാണിപ്പോള്‍ പുറത്തുവിട്ടതെന്ന് Thisamericanlife.org എന്ന വെബ്‌സൈറ്റ് പറയുന്നു.

1886ല്‍ അറ്റ്‌ലാന്റയിലെ ഒരു മെഡിസിനല്‍ ഫാര്‍മസിസ്റ്റ് ആയ ജോണ്‍ പെബര്‍ട്ടനാണ് കൊക്കോ കോള കണ്ടുപിടിച്ചത്. ശീതളപാനീയത്തിന്റെ ചേരുവകളുടെ രഹസ്യം അറ്റ്‌ലാന്റയിലെ ഒരു ബാങ്ക് ലോക്കറില്‍ അതീവസുരക്ഷാസംവിധാനങ്ങളോടെ സൂക്ഷിച്ചിരിയ്ക്കുകയാണ്.

1979ല്‍ അറ്റ്‌ലാന്റയിലെ ഒരു ന്യൂസ്‌പേപ്പറില്‍ വന്ന റിപ്പോര്‍ട്ടുകളും, പെമ്പര്‍ട്ടന്റെ കൈയ്യെഴുത്ത് കോപ്പിയുടെ ചിത്രങ്ങളും സഹിതമാണ് വെബ്‌സൈറ്റ് കൊക്കോ കോളയുടെ ചേരുവകള്‍ ലഭിച്ചുവെന്ന അവകാശവാദമുയര്‍ത്തുന്നത്.

മല്ലി, കറുവാപട്ടയുടെ എണ്ണ, വീര്യം വളരെ കുറഞ്ഞ ഏതാനും തുള്ളി ആല്‍ക്കഹോള്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന മിശ്രിതമായ മെര്‍ച്ചെന്‍ഡൈസ് സെവന്‍ എക്‌സ് ആണ് കോക്കിന്റെ പ്രധാന ചേരുവ. ഇതാണ് കൊക്കകോളയെ മറ്റു ഡ്രിങ്കുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം കോക്കിന്റെ ചേരുവകള്‍ ഇവയെല്ലാമാണ്.
മെര്‍ച്ചെന്‍ഡൈസ് സെവന്‍ എക്‌സ്
സിട്രിക് ആസിഡ്( മൂന്ന് ഔണ്‍സ്)
കാപ്പിക്കുരു (ഒരു ഔണ്‍സ്)
പഞ്ചസാര (പാനീയത്തിന്റെ അളവിനനുസരിച്ച് ചേര്‍ക്കുക)
വെള്ളം (2.5 ഗാലന്‍)
ആല്‍ക്കഹോള്‍ (8 ഔണ്‍സ്)
ഓറഞ്ച് ഓയില്‍ (20 തുള്ളി),
ലെമണ്‍ ഓയില്‍ (30 തുള്ളി)
നാരങ്ങാ ജ്യൂസ് (നാല് കപ്പ്)
ജാതിക്കാ ആട്ടി എടുക്കുന്ന എണ്ണ (10 തുള്ളി)
മല്ലിയുടെ എണ്ണ (അഞ്ചു തുള്ളി)
കറുവാപ്പട്ടയുടെ എണ്ണ (10 തുള്ളി) എന്നിവയാണ് ചേരുവകള്‍.
വാനില (ഒരു ഔണ്‍സ്)
ഭക്ഷണ സാധനങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന കരിച്ച പഞ്ചസാര (1.5 ഔണ്‍സ്)

Comments

Popular posts from this blog

WHAT IS A FIRM?

Why not learn a lesson in political honesty too?

Weekly 10 to 18