Sanju V Samson in Indian Cricket Team for England ODI series


മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഇടം നേടിയത്. റോബിന്‍ ഉത്തപ്പയേയും യുവരാജ് സിംഗിനേയും പരിഗണിച്ചില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു വി സാംസണ്‍. ടിനു യോഹന്നാനും ശ്രീശാന്തുമാണ് മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയ മലയാളി താരങ്ങള്‍. ഓസ്‌ട്രേലിയയില്‍ നടന്ന ചതുഷ്കോണ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് 244 റണ്‍സ് നേടി ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായിരുന്നു സഞ്ജു. അണ്ടര്‍19, ഇന്ത്യ എ ടീമിലും മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ്

Comments

Popular posts from this blog

WHAT IS A FIRM?

Weekly 10 to 18

"Don't let the cups matter... Enjoy the coffee instead"