Supreme court questions the Tamilnadu claim of Ownership of Mullaperiyar Dam


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റീസ് R M ലോധ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ മുല്ലപ്പെരിയാര്‍ കേസിന്റെ വാദം ചൊവ്വാഴ്ച തുടങ്ങിയപ്പോഴാണ് ബെഞ്ചിന്റെ പരാമര്‍ശം. സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രട്ടീഷ് സര്‍ക്കാര്‍ തിരുവിതാംകൂറുമായിട്ടാണ് കരാര്‍ ഉണ്ടാക്കിയത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് സര്‍ക്കാരിന്റെ കരാര്‍ നിലനില്‍ക്കുമെങ്കിലും തിരുവിതാംകൂറുമായുണ്ടാക്കിയ കരാറില്‍ തമിഴ്നാടിന് എങ്ങനെ പിന്തുടര്‍ച്ചാവകാശം അവകാശപ്പെടാനാകുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യം വാദത്തില്‍ ഉന്നയിക്കുകയാണെങ്കില്‍ വിശദമായി പരിശോധിക്കണമെന്നുംബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യം പ്രധാന വാദമായി ഉന്നയിക്കില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. ഉന്നതാധികാര സമിതി നല്‍കിയ റിപ്പോര്‍ട്ട് അന്തിമമായിരിക്കില്ലെന്നും ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് മാത്രമാണ് ഉന്നതാധികാര സമിതി പരിശോധിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി. വാദം തുടങ്ങുന്നതിനു മുന്നോടിയായി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് സുപ്രീംകോടതിയില്‍ എത്തിയിരുന്നു.

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?