കണ്ണൂര്‍ വിമാനത്താവള ടെര്‍മിനല്‍ നിര്‍മ്മാണക്കരാര്‍ എല്‍ ആന്റ് ടിക്ക്


തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ടെര്‍മിനല്‍ നിര്‍മ്മാണക്കരാര്‍ എല്‍ ആന്റ് ടിക്ക്. 498.69 കോടിയുടേതാണ് നിര്‍മ്മാണക്കരാര്‍. ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടതായും 22 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ.ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ തന്നെ വലിയ ടെര്‍മിനലുകളിലൊന്നായിരിക്കും ഇതെന്നും ഒരേസമയം രണ്ടാഴിരത്തില്‍ അധികം യാത്രക്കാര്‍ക്ക് ഇവ ഉപയോഗക്കാനാകുമെന്നും മന്ത്രി അറിയിച്ചു. വിമാനത്താവള ടെര്‍മിനലില്‍ 16 ടെര്‍മിനലും 48 കൗണ്ടറുകളുമുണ്ടാകും.

Comments

Popular posts from this blog

WHAT IS A FIRM?

MOTIVATION

18 signs to understand a baby