Who told Oil companies making loss ..


ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില: 110 ഡോളര്‍ [50 രൂപ നിരക്കില്‍ 5500 രൂപ] *42 ഗ്യാലന്‍ അസംസ്കൃത എണ്ണയാണ് ഒരു ബാരല്‍. 159 ലിറ്ററോളം വരും ഇത്. ശുദ്ധീകരണ (റിഫൈനറി) ചെലവുകള്‍ ബാരലിന് 5 ഡോളര്‍ മുതല്‍ പരമവധി 15 ഡോളര്‍ വരെ [750 രൂപ]. ആകെ ചെലവ് ഒരു ബാരലിന് 6250 രൂപ. ഒരു ബാരലില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഗ്യാസോലിന്‍ അഥവാ പെട്രോള്‍ 75 ലിറ്റര്‍. ഡീസല്‍ 35 ലിറ്റര്‍, ഏവിയേഷന്‍ ഫ്യുവല്‍ 15.5 ലിറ്റര്‍, റെസിഡ്യല്‍ ഫ്യുവല്‍ ഓയില്‍ (ഹെവി ഓയില്‍) 9 ലിറ്റര്‍, എല്‍.പി.ജി. 7 ലിറ്റര്‍, പെട്രോളിയം കോക്ക് (കല്‍ക്കരി) 7 കിലോ, ടാര്‍ 5 കിലോ, പെട്രോ കെമിക്കത്സ് 4.5 കിലോ, ലൂബ്രിക്കന്റ് ഓയില്‍ 2 ലിറ്റര്‍, സ്റ്റില്‍ ഗ്യാസ് 7 ലിറ്റര്‍, മണ്ണെണ്ണ 1 ലിറ്റര്‍ തുടങ്ങിയ ഉപോത്പന്നങ്ങളും ഒരു ബാരല്‍ ക്രൂഡ് ഓയിലില്‍ നിന്നും ശരാശരി ഉത്പാദിപ്പിക്കാം. സബ്സിഡി നിരക്കില്‍ പാചക വാതകം, മണ്ണെണ്ണ എന്നിവ ജനങ്ങളക്ക് നല്‍കിയാല്‍ പോലും ഒരു ബാരലില്‍ നിന്നും 9000 രൂപയിലധികം വരുമാനം എണ്ണ കമ്പനികള്‍ക്ക് ലഭിക്കുന്നു. 40 രൂപയ്ക്ക് പെട്രോള്‍ നല്‍കിയാലും കണക്കുകള്‍ പ്രകാരം കന്‍പനികള്‍ക്ക് നഷ്ടം വരില്ല. നമ്മുടെ അയല്‍രാജ്യങ്ങളിലെല്ലാം ഈ വിലയ്ക്ക് നിലവില്‍ പട്രോള്‍ നല്‍കുന്നുമുണ്ട്. അപ്പോള്‍ ഇനിയും പെട്രോള്‍ വില വര്‍ദ്ധിപ്പിക്കണമെന്നു കമ്പനികള്‍ പറയുന്നതിന്റെ ന്യായമെന്ത്..?

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?