ഒരു വര്‍ഷം അടുക്കുമ്പോള്‍ കൊച്ചി മെട്രോ നിര്‍മാണം ഇങ്ങനെകൊച്ചി നഗരത്തില്‍ കുടിനീരെത്തിക്കാനുള്ള സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നുമെട്രോ നിര്‍മാണ ഘട്ടത്തിലെ ഗതാഗതക്കുരുക്കിനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നുകൊച്ചി മെട്രോ: നഗരസഭയെ വിമര്‍ശിച്ച് ഹൈബി ഈഡന്‍എയര്‍ഇന്ത്യയില്‍ വീണ്ടും ദുരിതയാത്രശ്രീധരനെ തിരുത്തി കെഎംആര്‍എല്‍; മെട്രോ നിശ്ചിത സമയത്തില്‍ പൂര്‍ത്തിയാകുംകൊച്ചിയിലെ റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി ഒരു വര്‍ഷം അടുക്കുമ്പോള്‍ കൊച്ചി മെട്രോ നിര്‍മാണം ഇങ്ങനെ


മെട്രോ ആയിരം ദിനം കൊണ്ട് ട്രാക്കിലാക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. തൊഴില്‍ത്തര്‍ക്കങ്ങളും സ്ഥലമേറ്റെടുപ്പിലെ പ്രതിസന്ധിയും വില്ലനായപ്പോള്‍ പല തവണ നിര്‍മ്മാണം വഴിമുട്ടി. നിര്‍മ്മാണമാരംഭിച്ച് ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ കേരളത്തിന്റെ സ്വപ്നപദ്ധതി എവിടെയെത്തി നില്‍ക്കുന്നുവെന്ന് ഒരു അന്വേഷണമാണിത്. 2013 ജൂണ്‍ 7 കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രായുടെ ആദ്യ പൈലിംഗ് . ആലുവയില്‍ നിന്നാരംഭിക്കുന്ന മെട്രോയുടെ തൂണുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനമായിരുന്നു ആദ്യ ഘട്ടത്തില്‍.ഇപ്പോള്‍ മെട്രോ കടന്നുപോകുന്ന സ്ഥലങ്ങളില്‍ അഞ്ഞൂറിലധികം തൂണുകള്‍ ഉയര്‍ന്നിരിക്കുന്നു. കളമശേരിയില്‍ കുസാറ്റിന് സമീപമാണ് മെട്രോയുടെ പ്രധാനസ്റേഷനുകളിലൊന്ന്. ചെറിയ പ്രശ്നങ്ങള്‍ കാരണം നിര്‍മ്മാണം തടസ്സപ്പെട്ട ഇവിടെ വീണ്ടും പണി പുരോഗമിക്കുകയാണ്. ഇവിടെ നിന്നും കുതിക്കുന്ന മെട്രോയുടെ നിര്‍മ്മാണം ഇടപ്പള്ളി പാലാരിവട്ടം വഴി നേരെ കലൂരിലെത്തി നില്‍ക്കുന്നു.തൂണുകള്‍ക്ക് മുകളിലെ ക്യാപ് ഘടിപ്പക്കുന്ന ജോലിയാണ് ഈ ഭാഗങ്ങളില്‍ പുരോഗമിക്കുന്നത്.. നോര്‍ത്ത് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പറഞ്ഞ സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കി ഡിഎംആര്‍സി മാതൃകയായി. റെയില്‍പാലം സ്ഥാപിക്കുന്ന പണി ഇവിടെ നടക്കുന്നു. . കച്ചേരിപ്പടി ജംഗ്ഷനില്‍ നിന്നാണ് മെട്രോ നഗര കേന്ദ്രമായ എംജി റോഡിലേക്ക് കടക്കുന്നത്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാതക്കുരുക്കും ഇവിടെ തുടങ്ങുന്നു. എംജി റോഡുമുതല്‍ റാഡിന്റെ നടുവില്‍ കുഴിക്കുന്ന ജോലിയാണ് നടക്കുന്നത്. റോഡിന്റെ ഇരുവശത്തും വീതി കുറവായതിനാല്‍ വാഹനങ്ങള്‍ ഞെങ്ങി ഞെരുങ്ങി പോകേണ്ട അവസ്ഥയാണ്. സൌത്ത് വഴി കടവന്ത്രയെത്തുമ്പോള്‍ മെട്രോ നിര്‍മ്മാണത്തിന് സഡന്‍ ബ്രേയ്ക്ക്. ഇവിടെ നിന്നും വൈറ്റില പേട്ട റൂട്ടിലെ നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ചു.. സ്ഥലമേറ്റെടപ്പും റോഡിന് വീതി കൂട്ടി നല്‍കേണ്ട പിഡബ്യൂഡിയുടെ കെടുകാര്യസ്ഥതയും ഇവിടെ വിലങ്ങുതടിയായി അധികൃതര്‍ പറഞ്ഞതനുസരിച്ച് മെട്രോ കൊച്ചിയിലൂടെയോടാന്‍ ഇനി 764 ദിനം മാത്രം ബാക്കി. തുടങ്ങിയ ആവേശം ഇപ്പോഴില്ല. കേരളത്തിന്റെ സ്വപ്നം എന്ന് സഫലമാകും കാത്തിരുന്ന് കാണണം. - See more at: http://www.asianetnews.tv/news/article/10777_Kochin-Metro-construction-after-one-year#sthash.vKe2C0zB.dpuf

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?