20days to reduce 5 kg


മലയാളികളുടെ ഒരു വലിയ പ്രശ്നം ആണ് കുടവയറും അമിത വണ്ണവും അതിനു ഒരു ലളിതമായ പരിഹാരം ഇതാ .പരീക്ഷിച്ചു നോക്കു ഫലം ഉറപ്പ് ആണ് ....

വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു ജലം, അതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ…??? എന്നാൽ ഇതാ അത്തരം ഒരു വെള്ളം. സാസി (saassy water ) വാട്ടർ എന്നാണു ഇതിന്റെ പേര്.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, വെള്ളരി ,ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന ശശി വാട്ടറിലെ ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.

Recipe #1

ഒരു ഭരണിയിലോ ജഗ്ഗിലോ 8 ഗ്ലാസ്‌ വെള്ളവും ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും ഒരു ഇടത്തരം കഷണം വെള്ളരി മുറിച്ചതും, ഒരു ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ചതും ഒരു ടീസ്പൂണ്‍ പുതിനയില ചെറുതാക്കി മുറിച്ചതും ചേർത്തു ഇളക്കി ഒരു രാത്രി മുഴുവൻ വെക്കുക. ഫ്രിഡ്ജിൽ വെച്ചാലും മതി. അടുത്ത ദിവസം ഉണ്ടാക്കി വെച്ച കൂട്ടിൽ നിന്നും 4-5 ഗ്ലാസ്‌ വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ആരംഭിച്ചാൽ അത് ഏറെ ഗുണം ചെയ്യും. കുടിച്ച ആദ്യ 2 മണിക്കൂറിൽ തന്നെ അതിന്റെ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ നടക്കുന്നതായി നിങ്ങൾക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യുന്നതാണ്.

Recipe #2

ഒരു 700 ml തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 3-5 കഷണം വെള്ളരി വട്ടത്തിൽ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തിൽ അറിഞ്ഞതും, 1/4 ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനിയമാണ് ഇതു.

വെള്ളരി ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ളാവാനോയിഡ് പ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ഫങ്കസ് ബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പുതിനയില ദഹന പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു

കടപ്പാട് : ഇത്രയും വിശദമായി ഈ അറിവ് ടൈപ്പ് ചെയ്ത വ്യക്തിക്ക് smile emoticon

Comments

Popular posts from this blog

WHAT IS A FIRM?

MOTIVATION

18 signs to understand a baby