BLUETOOTH

കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും തമ്മിലുള്ള ആശയവിനിമയത്തിനായി വികസിപ്പിച്ച ഒരു ഓപ്പൺ വയർലസ് പ്രോട്ടോകോളാണ് ബ്ലൂടൂത്ത്. ഫ്രീക്വൻസി ഹോപ്പിങ്ങ് (Frequency Hoping) എന്ന വിദ്യയിൽ, ഷോട്ട് റേഞ്ച് റേഡിയോ തരംഗങ്ങളാണ് (Short Range Radio links) ഇതിൽ ആശയ വിനിമയത്തിനുള്ള മാധ്യമമായി വർത്തിക്കുന്നത്.

ആധുനിക കമ്പ്യൂട്ടറുകളുടെ തുടക്കം മുതലേ ഇത്തരം ഒരു ആശയം പലരും മുന്നോട്ടു വെച്ചിരുന്നുവെങ്കിലും എറിക്സൺ മൊബൈൽ കമ്മ്യൂണിക്കേഷൻസ് ആണ് ആദ്യമായി ഈ ആശയത്തെ പ്രാവർത്തികമാക്കിയത്. 1994 ൽ തുടങ്ങിയ ആ പ്രൊജക്റ്റിന് അന്ന് അവർ നൽകിയ പേരാണ് ബ്ലൂടൂത്ത്.

പേരിന്റെ ഉത്ഭവം

പത്താം നൂറ്റാണ്ടിൽ ഡാനിഷ് ആദിവാസികളെ ഒരുമിച്ചു ചേർത്ത് ഒരു സാമ്രാജ്യം പടുത്തുയർത്തിയ,
Blåtand എന്നറിയപ്പെട്ടിരുന്ന ഡാനിഷ് ചക്രവർത്തിയായിരുന്ന ഹരാൾഡ് ഒന്നാമന്റെ പേരിൽ നിന്നാണ് ബ്ലൂടൂത്ത് എന്ന പേരു രൂപം കൊണ്ടത്. ഒരുതരത്തിൽ ഒന്നിലധികം കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഒരു യൂണിവേഴ്സൽ സ്റ്റാൻഡേർഡിനു രൂപം കൊടുക്കുകയാണ് ബ്ലൂടൂത്തും ചെയ്യുന്നത്.

പ്രധാന പ്രത്യേകതകൾ
1. ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആണ്.
2. ഡാറ്റയ്ക്കൊപ്പം ശബ്ദത്തേയും (Data & Voice) കൈകാര്യം ചെയ്യുവാനുള്ള സൌകര്യം.
3. വളരെ എളുപ്പത്തിൽ ഒരു ഉപകരണവുമായി വിനിമയ ബന്ധം സ്ഥാപിക്കുവാൻ പ്രാപ്തമാണ്.
4. പുറത്തുനിന്നുള്ള എല്ലാവിധ സിഗ്നൽ പ്രതിബന്ധങ്ങളേയും (Signal Interference) തരണം ചെയ്യാനുള്ള കഴിവ്.
5. ഏതൊരു ചെറിയ ഉപകരണത്തിലും ഉൾക്കൊള്ളിക്കുവാൻ തക്ക വിധം ലളിതം.
6. മറ്റുള്ള സ്റ്റാൻഡേർഡുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പവർ യൂസേജ്.
7. ഓപ്പൺ സ്റ്റാൻഡേർഡ്.
8. വളരെ എളുപ്പത്തിലും കുറഞ്ഞ ചിലവിലും നിർമ്മിക്കുവാൻ സാധിക്കുന്നഹാർഡ്‌വെയർ ടെക്നോളജി.

വെർഷനുകൾ
ബ്ലൂടൂത്തിന്റെ രണ്ട് പ്രധാന വെർഷനുകൾ ഇതിനകം റിലീസ് ആയിട്ടുണ്ട്. വെർഷൻ 1.2 – 1Mbp സ്പീഡിലും വെർഷൻ 2.0 – 3 Mbps സ്പീഡിലും ആണ് പ്രവർത്തിക്കുന്നത്.

പ്രസരണ പരിധി
പ്രസരണ ശേഷിയേയും പരിധിയേയും അടിസ്ഥാനമാക്കി ബ്ലൂടൂത്തിനെ മൂന്ന് ക്ലാസുകളാക്കി തരം തിരിച്ചിരിക്കുന്നു.

ക്ലാസ് 1 - 100mW - ഏകദേശം 100 മീറ്റർ
ക്ലാസ് 2 - 2.5 mW - ഏകദേശം 10 മീറ്റർ
ക്ലാസ് 3 - 1.0 mW - ഏകദേശം 1 മീറ്റർ

ഉപയോഗങ്ങൾ
കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തിക്കുന്ന എല്ലാ ആധുനിക ഓഫീസുകളിലും വീടുകളിലും ബ്ലൂടൂത്തിന്റെ ഉപയോഗം കണ്ടെത്താം. താഴെക്കാണുന്ന ലിസ്റ്റ് നോക്കുക:

· മൊബൈൽ ഫോണുകളും പേജറുകളും

· കമ്പ്യൂട്ടർ മോഡം

· LAN അനുബന്ധ ഉപകരണങ്ങൾ

· ഹെഡ് സെറ്റുകൾ

· ഗെയിം ജോയ് സ്റ്റിക്കുകൾ

· ലാപ്ടോപ് കമ്പ്യൂട്ടറുകൽ

· ഡെസ്ക്ടോപ്പുകൾ

· ഹാൻഡ് ഹെൽഡ് കമ്പ്യൂട്ടറുകൾ (PDAs)

· പ്രിന്ററുകൾ

· ഫാക്സ് മെഷീനുകൾ

· കീബോർഡുകൾ

· ഡിജിറ്റൽ കാമറകൾ

തുടങ്ങി എന്തിലും ഇന്ന് ബ്ലൂടൂത്ത് ടെക്നോളജി ഇന്ന് നമുക്ക് കാണാവുന്നതാണ്.

കമ്പ്യൂട്ടറിൽ ഉപയോഗിക്കുവാൻ
സാധാരണ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ ബ്ലൂടൂത്ത് പ്രവർത്തിപ്പിക്കുവാനായി ബ്ലൂടൂത്ത് അഡാപ്റ്ററുകൾ അധവാ ഡോങ്കിളുകൾ ആണ് ഉപയോഗിക്കാറുള്ളത്. പുതിയ തലമുറയിലെ ഡെസ്ക്ടോപ്പുകളിലും ലാപ്ടോപ്പുകളിലും ഇന്ന് ഈ സൌകര്യം ബിൽറ്റ്-ഇൻ ആയി ലഭ്യമാണ്.

ഓപ്പറേറ്റിങ്ങ് സിസ്റ്റം സപ്പോർട്ട്


ഗ്നു ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ BlueZ Affix എന്നീ രണ്ട് ബ്ലൂടൂത്ത് സ്റ്റാക്കുകളാണ് (Bluetooth Stack) ഉള്ളത് . പ്രധാനപ്പെട്ട എല്ലാ ഗ്നു ലിനക്സ് ഫ്ലേവറുകളിലും ഇവ കെർണലിന്റെ (Kernel) ഭാഗമാണ്.

2002ൽ റിലീസായ Mac OS X v10.2 മുതൽ ആപ്പിൾ മാക് (Apple Mac) കമ്പ്യൂട്ടറുകളിൽ ബ്ലൂടൂത്ത് സപ്പോർട്ട് നൽകിയിട്ടുണ്ട്.

വിൻഡോസ് സിസ്റ്റങ്ങളിൽ XP SP2 മുതലിങ്ങോട്ടുള്ള ഓപ്പറേറ്റിംങ്ങ് സിസ്റ്റങ്ങളിൽ ബ്ലൂടൂത്ത് സപ്പോർട്ട് ലഭ്യമാണ്. ഇതിനു മുൻപേയുള്ള സിസ്റ്റങ്ങളിൽ ബ്ലൂടൂത്ത് അഡാപ്റ്ററിന്റെ ഡ്രൈവർ പ്രോഗ്രാമുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ഇവ ശരിയായി പ്രവർത്തിക്കുകയുള്ളു.

എവിടെ അനുയോജ്യമല്ല ?:
വളരെ കുറഞ്ഞ ഡാറ്റാ ട്രാ‍ൻസ്ഫർ റേറ്റ് ഉപയോഗിക്കുന്നതിനാൽ ഉയർന്ന ട്രാൻസ്ഫർ റേറ്റും സ്ഥിരതയും ആവശ്യപ്പെടുന്ന ലാൻ,വാൻ (LAN,WAN) പോലെയുള്ള നെറ്റ്‌വർക്കുകൾക്ക് ഒരു ബദലായി ബ്ലൂടൂത്ത് ഉപയോഗിക്കുവാൻ സാധ്യമല്ല.

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?