ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം


കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക്. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം പുതുവര്‍ഷദിനത്തില്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭാ പ്രവേശം ഉറപ്പായ സ്ഥിതിക്ക് രമേശിന്റെ സത്യപ്രതിജ്ഞ പുതുവര്‍ഷ ദിനത്തില്‍ തന്നെ നടത്താനായി കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. ആഭ്യന്തര വകുപ്പ് തന്നെയായിരിക്കും രമേശിന് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. രമേശ് മന്ത്രിസഭയിലെത്തുന്നതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വരും. സ്പീക്കറായി എന്‍ ശക്തനോ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണനോ വന്നേക്കുമെന്നും സൂചനയുണ്ട്. കേരളത്തിലെ പ്രശ്‌ന പരിഹാരത്തിന് രമേശ് ചെന്നിത്തലയെ മന്ത്രിസയിലെടുക്കുന്നതടക്കം പരിഗണിക്കണമെന്ന് നേരത്തെ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന് മുമ്പ്തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശമുള്ളതായി സൂചനയുണ്ടായിരുന്നു. പുതുവല്‍സരത്തില്‍ അന്തരീക്ഷമാകെ മാറുമെന്ന് പറഞ്ഞ് പ്രതിരോധമന്ത്രി എ.കെ ആന്റണി ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കി. പ്രശ്‌നപരിഹാരത്തിന് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കുന്നത് അടക്കമുള്ള നടപടികള്‍ വേണമെന്ന് നേരത്തെ ഘടകക്ഷികളും സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. സമുദായ സമവാക്യം ശരിയാക്കാനുള്ള മരുന്നായും മന്ത്രിസഭയിലെ മാറ്റം നിര്‍ദേശിക്കപ്പെട്ടു.ഈ സാഹചര്യത്തിലാണ് രമേശിന്റെ മന്ത്രിസഭാ പ്രവേശചര്‍ച്ച വീണ്ടും സജീവമായത്. രണ്ടു ദിവസം മുമ്പ് ദില്ലിയിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായി ചെന്നിത്തല ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദില്ലി കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. രണ്ടാം തീയതി കേരളത്തിലേയ്ക്ക് മടങ്ങാനിരുന്നു ഗവര്‍ണര്‍ നിഖില്‍കുമാര്‍ നാളെതന്നെ തലസ്ഥാനത്ത് എത്തുന്നതും സത്യപ്രതിജ്ഞ ഒന്നാം തീയതി തന്നെയുണ്ടാവുമെന്ന സൂചനയാണ് നല്‍കുന്നത്. കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് ജി.കാര്‍ത്തികേയന് പുറമെ വി.എം സുധീരന്റെ പേരും നിര്‍ദേശിക്കപ്പെട്ടെങ്കിലും സുധീരന്‍ വരുന്നതോടെ മുഖ്യമന്ത്രിക്ക് യോജിപ്പില്ല.

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?